മലയിന്‍കീഴ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലയിന്‍കീഴ് ഇരട്ടകലുങ്കിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഉച്ചക്ക് പന്ത്രണ്ടര മണിയോടെ കാട്ടാക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ടി അനീഷ് സഞ്ചരിച്ച സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. നാട്ടുകാരും വഴിയാത്രക്കാരും തീ അണച്ചത് കാരണം ദുരന്തം ഒഴിവായി. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ ആണ് തീ പടരുന്നത് കണ്ടത്.