ആലംകോട് ഗവൺമെന്റ് എൽ പി എസിൽ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു

ആലംകോട്: ആലംകോട് ഗവൺമെന്റ് എൽ പി എസിൽ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓണം മധുരം തയ്യാറാക്കി വിദ്യാർഥികൾക്ക് നൽകി. നഷ്ടപ്പെട്ടുപോയ തനിമയുടെ പലഹാരങ്ങൾ ആയിരുന്നു ഓണമധുരത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്.
 ഓണാഘോഷ നാളിൽ പൂക്കളമൊരുക്കി, സുന്ദരിക്ക് പൊട്ടുതൊട്ട്, മാവേലി വാമനൻമാരെ ഒരുക്കി, തിരുവാതിര കളിച്ച്, ഓണപ്പാട്ടുകൾ പാടി, പുലിക്കളി കളിച്ച്, വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ട് വിദ്യാലയം ആഘോഷത്തിൽ മുങ്ങി. സ്കൂൾ വികസന സമിതിയും നാട്ടുകാരും രക്ഷകർത്താക്കളുമെല്ലാം ആഘോഷത്തിൽ പങ്കാളികളായി.