വെഞ്ഞാറമൂട് പിരപ്പൻ കോട് വാഹനപകടം.പൊലിസ് ട്രെയിനിക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച ശേഷം എതിരെ വന്ന ജീപ്പിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. 

പൊലീസ് ട്രെയിനിയായ ആര്യംകോട് വിട്ടിയോട് സ്വദേശി അഭിലാഷ് (29),
ജീപ്പിൽ ഉണ്ടായിരുന്ന അരുൺ, രാധ, മനോജ് , സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ പിരപ്പൻ കോട് പെട്രോൾ പമ്പിന് സമീപം വച്ചാണ് സംഭവം.

അഭിലാഷ് സഞ്ചരിച്ചിരുന്ന മാരുതി കാർ നിയന്ത്രണം വിട്ട് മരത്തിത്തിൽ ഇടിച്ച ശേഷം എതിരെ വന്ന ബൊലേറൊ ജീപ്പിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തൽ കാർ പൂർണ്ണമായും തകർന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലിസ് നൽകുന്ന സൂചന.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.