കണ്ണൂരിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി

കണ്ണൂർ കക്കാട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നും കുതറിമാറി ഓടിരക്ഷപ്പെട്ടു എന്നും വിദ്യാർത്ഥിനി മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ വിദ്യാർത്ഥിനി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടന്നുവരവെ കാസർഗോഡ് രജിസ്ട്രേഷനിലെത്തിയ ഒരു ഓംനി വാനിലേക്ക് കുട്ടിയെ വലിച്ചുകയറ്റാൻ ശ്രമിച്ചു എന്നാണ് മൊഴി. മുഖംമൂടി ധരിച്ച നാലുപേർ വാഹനത്തിലുണ്ടായിരുന്നു എന്നും കുട്ടി മൊഴിനൽകി.