ചന്ദ്രയാൻ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയർത്തും’; വിജയക്കുതിപ്പിനായി അഭിമാനത്തോടെ കാത്തിരിക്കുന്നു; മോഹൻലാൽ

ഓരോ ഇന്ത്യക്കാരനെയുംപോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ.ഇന്ത്യ അഭിമാന പൂർവം കാത്തിരിക്കുന്ന ചന്ദ്രയാൻ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്.രാജ്യത്തെ സംബന്ധിച്ച് മഹത്തായ ഈ മുഹൂർത്തത്തിന്റെ സാക്ഷാത്കാരത്തിനായി ഓരോ ഇന്ത്യ ഇന്ത്യക്കാരനേയും പോലെ ഞാനും അഭിമാനപൂർവം കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .ഈ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയർത്തും എന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

ചന്ദ്രയാന് ആശംസകളുമായി പ്രമുഖർ. ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻവംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പറഞ്ഞു.ചന്ദ്രയാന്റെ ലാൻഡിങ് വഴി പുറത്തുവരുന്ന ശാസ്ത്രീയ ഗവേഷണങ്ങളും റോവര്‍ ശേഖരിക്കുന്ന സാമ്ബിളുകളും കാണാൻ കാത്തിരിക്കുകയാണ്. ചാന്ദ്ര ഗവേഷണരംഗത്ത് ഇത് മികച്ച ചുവടുവെപ്പായിരിക്കും -അവര്‍ പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുസ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ ചന്ദ്രയാൻ-3 നടത്തുന്ന പഠനങ്ങള്‍ സഹായകമാകും. ബഹിരാകാശ പര്യവേക്ഷണ മേഖലയെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യ മുൻപന്തിയിലാണ്. ഇത് ഏറെ സന്തോഷകരമാണ് -സുനിത വില്യംസ് പറഞ്ഞു.

ചന്ദ്രയാൻ 3 ചന്ദ്രനെ തൊടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യവും ലോകവും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. ലോകത്തിലെ ഒരു ബഹിരാകാശ ശക്തിയും ഈ പ്രദേശത്ത് ലാന്‍റിംഗിന് ശ്രമിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന്‍റെ പ്രത്യേകത. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.