പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നി​ഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.