മൂന്നംഗ സംഘം ആഡംബര കാറിൽ എത്തി സ്റ്റാൻഡിനടുത്ത് കാർ പാർക്ക് ചെയ്തശേഷം സമീപത്ത് മൂത്രമൊഴിക്കുകയും തുടർന്ന് പാർക്ക് ചെയ്തിരുന്ന ഓട്ടോകളിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. ഇത് ചോദ്യം ചെയ്ത ഓട്ടോ തൊഴിലാളികളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും തുടർന്ന് വാഹനത്തിൽ കരുതിയിരുന്ന തടിക്കഷണം കൊണ്ട് ഓട്ടോറിക്ഷകൾ അടിച്ചു തകർക്കുകയും ഡ്രൈവർമാരെ മർദ്ദിക്കുകയുമായിരുന്നു . അഞ്ചോളം ഓട്ടോറിക്ഷകളാണ് ഇവർ തല്ലി തകർത്തത്. പിന്നീട് സംഘം കാറിൽക്കയറി കൊല്ലം ഭാഗത്തേക്ക് കടന്നുകളഞ്ഞു. അക്രമത്തിൽ പരിക്കേറ്റ ഓട്ടോ തൊഴിലാളികളായ ബൈജു, രഞ്ജിത്ത്, സുബിൻദാസ്, റഫീഖ്, ഷിബു എന്നിവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.