ആലംകോട് പാലാംകോണത്ത് ബൈപാസ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു, .മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരണപ്പെട്ടത്.അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശി അക്ഷയ്(22), കടയ്ക്കാവൂര്‍ സ്വദേശി ബ്രൗണ്‍(21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിന്‍സ്(23), കടയ്ക്കാവൂര്‍ സ്വദേശി സ്റ്റീഫന്‍(21), വക്കം സ്വദേശി വിഷ്ണു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. തൊപ്പിച്ചന്ത ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക് പോയ മാരുതി സുസുക്കി സിയാസ് കാര്‍ ആണ് അപകടത്തില്‍ പെട്ടത്. കാറില്‍ 6 പേരാണ് ഉണ്ടായിരുന്നത്.ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി ആലംകോട് മണനാക്ക് റോഡില്‍ കാറ്റാടിമുക്ക് ജംഗ്ഷനില്‍ റോഡ് വലിയ രീതിയില്‍ കുഴിച്ചിട്ടുണ്ട്. കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. എന്നാല്‍ ഇവിടെ കൃത്യമായി രീതിയില്‍ സുരക്ഷ ഒരുക്കുകയോ മണനാക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് വീഴാതിരിക്കാന്‍ കൂടുതല്‍ മുന്നറിയിപ്പോ ബോര്‍ഡോ നല്‍കിയിരുന്നില്ല.മാത്രമല്ല തെരുവ് വിളക്കുകള്‍ പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ വാഹനങ്ങള്‍ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് കുഴിയുള്ള വിവരം അറിയാന്‍ സാധിക്കുകയെന്ന് യാത്രക്കാര്‍ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സും എത്തി വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു