കിളിമാനൂർ, കാട്ടുംപുറം, കല്ലറ റൂട്ടിൽ ചാരുപാറയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. വയനാട് സ്വദേശികളായ ശ്രീകുമാർ (32),ശ്രീധരൻ (65),വിജയൻ (56),ശശിധരൻ (54) എന്നിവർക്കാണ് വാഹനാപകടത്തിൽ പരിക്ക് പറ്റിയത്.ഇന്ന് വൈകുന്നേരം 3.40 മണിയോടെ യായിരുന്നു അപകടം.
ബൊലേറോ ജീപ്പും, എതിർ ദിശയിൽ നിന്ന് വന്ന മാരുതി കാറും തമ്മിൽ കൂട്ടിയിടിച്ചയിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവർ മുതുകുറിഞ്ഞിയിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. പരുക്ക് പറ്റിയവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.