കണ്ണൂര്‍: തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കവെ യുവാവ് വീണുമരിച്ചു. പുതിയങ്ങാടി സിദ്ദീഖ് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്(32)ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 9.30ഓടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. യശന്ത്പൂര്‍ എക്‌സ്പ്രസില്‍ യാത്രക്കാരനായ ഫവാസിന് പയ്യന്നൂരിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഉറങ്ങിപോയതിനാല്‍ ഇവിടെ ഇറങ്ങാനായില്ല.കണ്ണപുരത്ത് എത്തിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കവെ തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളുരുവിലെ ഭാര്യ വീട്ടില്‍ നിന്ന് വരികയായിരുന്നു ഫവാസ്.കുവൈറ്റില്‍ ജോലിചെയ്യുന്ന അബ്ദുറഹ്മാന്റെയും ഫായിസയുടെയും മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങള്‍: ഫാരിസ്, ഫാസില, ഫാമില.