തിരുവനന്തപുരത്ത് ക്രിമിനലിനെ വെട്ടി പരുക്കേൽപ്പിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

തിരുവനന്തപുരത്ത് ക്രിമിനലിനെ വെട്ടിയ ഗുണ്ടാസംഘം അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അനന്തുവിനെയാണ് തിങ്കളാഴ്ച കല്ലുമ്മൂട് മധുമുക്ക് ഭാഗത്ത്‌ വെച്ച് മൂന്നംഗ സംഘം വെട്ടിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ കരിക്കകം സ്വദേശികളായ രാഹുൽരാജ്, ആകാശ്, മൺവിള സ്വദേശി സെബിൻ എന്നിവരാണ് പിടിയിലായത്. അനന്തുവിനെ ഇവർ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പേട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്.