കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാതായതിന് തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്.