മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില; വിപണിനിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് ഒരേനിരക്കില്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,720 രൂപയും ഒരു ഗ്രാമിന് 5465 രൂപയുമാണ് നിലവില്‍.18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 4528 രൂപയും പവന് 36224 രൂപയുമാണ്. ഓഗസ്റ്റ് ആദ്യവാരം 44000 രൂപയിലേക്ക് സ്വര്‍ണത്തിന്റെ നിരക്ക് എത്തിയിരുന്നു. ഈ മാസം 11നാണ് വില കുറഞ്ഞ് 43000ത്തിലേക്ക് എത്തിയത്.