തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാനേതാവ് ശശിയെന്ന സന്തോഷാണ് പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരംപാറയിൽ ജിംനേഷ്യം നടത്തിപ്പുകാരനും ജീവനക്കാരനും വെട്ടേത്.കാഞ്ഞിരംപാറ-മരുതംകുഴി റോഡിൽ സരോവരം ബിൽഡിങ്ങിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ദി ഹെൽ ഫിറ്റ്നസ് എന്ന ജിമ്മിന്റെ നടത്തിപ്പുകാരനായ തൊഴുവൻകോട് സ്വദേശി ജിജോ, ജീവനക്കാരനായ വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാറിലെത്തിയ സന്തോഷ് ജിമ്മിലേക്ക് ഓടിക്കയറിയ ശേഷം ജിജോയുടെ തലയ്ക്ക് വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് വിഷ്ണുവിനും വെട്ടേറ്റത്.