രക്തം മാറി നൽകിയെന്ന് സംശയം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ചു. രക്തം മാറി നൽകിയതാണ് മരണത്തിന് കാരണമെന്നാണ് സംശയം. 62 കാരനായ സുഗതൻ ആണ് മരിച്ചത്. ഇയാൾ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആഭ്യന്തര അന്വേഷണം നടക്കുന്നു എന്ന് ആശുപത്രി സൂപ്രണ്ട്  പറഞ്ഞു.