കരവാരം പഞ്ചായത്ത് ഓഫീസ് എൽ.ഡി.എഫ് പ്രവർത്തകർഉപരോധിച്ചു.

കരവാരം: നൂറ്റാണ്ടുകൾ പഴക്കമുള്ള കരവാരം തോട്ടയ്ക്കാട് പബ്ലിക് മാർക്കറ്റ് ഏകപക്ഷീയമായി അടച്ചു പൂട്ടിയതിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കരവാരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

രാവിലെ എട്ടുമണി മുതൽ ആരംഭിച്ച ഉപരോധ സമരം ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു . ജീവനക്കാർക്കു പോലും ഓഫീസിൽ കടക്കാൻ കഴിയാത്തവിധം ഉപരോധം തീർത്തു .കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ,സബ് ഇൻസ്പെക്ടർ , പഞ്ചായത്ത് സെക്രട്ടറി എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഈ വിഷയം ചർച്ച ചെയ്തു പരിഹരിക്കുന്നന്നതിനായി അടിയന്തര പഞ്ചായത്ത്കമ്മിറ്റി ചേരുവാനും , സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കുവാനും ധാരണയായി .
സമരം താൽക്കാലികമായി നിർത്തിവച്ചു.

 ആഴ്ചയിൽ രണ്ടു ദിവസമാണ് നൂറ്റാണ്ടുകളായി ചന്തയിൽ ഗേറ്റ് ഫീസ് പിരിച്ചിരുന്നത് എന്നാൽ അത് മാറ്റി ദിവസവും പിരിക്കുവാനുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന്ഇടയാക്കിയത് . ഈ കോമ്പൗണ്ടിലാണ് പോസ്റ്റ് ഓഫീസും പൊതു ശൗചാലയവും ഉള്ളത്. കുറേ ദിവസങ്ങളായി പബ്ലിക് മാർക്കറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് പഞ്ചായത്തിന് മുന്നിലുള്ള പിഡബ്ല്യുഡി റോഡിലാണ് ചന്ത പ്രവർത്തിക്കുന്നത്. ആയതിന്ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

ഉപരോധ സമരം സിപിഐഎം ജില്ലാ സെക്രട്ടറി വി .ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു ഒ. എസ്സ് .അംബിക എം.എൽ.എ , മടവൂർ അനിൽ, അനിൽകുമാർ , തട്ടത്തുമല ജയചന്ദ്രൻ ,ടി.എൻ വിജയൻ ,സജീർ രാജകുമാരി ,ബേബിഗിരിജ, കവിത , പ്രസീത , എം .കെ രാധാകൃഷ്ണൻ , എസ് മധുസൂദനക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു നാസർ ചൈതന്യ അധ്യക്ഷനായി. എസ്. എം .റഫീഖ് സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.