പ്രതിരോധത്തിൽ പിഴവുകൾ വരുത്തിയതാണ് ആദ്യ മത്സരത്തിൽ ബെംഗളൂരു സമനില വഴങ്ങാൻ കാരണം. മത്സരത്തിന്റെ 20-ാം മിനിറ്റിൽ തന്നെ എയർഫോഴ്സ് ടീം മുന്നിലെത്തിയിരുന്നു. മത്സരത്തിലേക്ക് തിരികെ വരാൻ ബെംഗളൂരു നടത്തിയ ശ്രമങ്ങൾ 58-ാം മിനിറ്റിൽ ഫലം കണ്ടു. സമനില ഗോൾ നേടിയെങ്കിലും മത്സരം ജയിച്ചുകയറാൻ ബെംഗളൂരുവിന് കഴിഞ്ഞില്ല.
പ്രതിരോധത്തിനൊപ്പം മുന്നേറ്റവും ബ്ലാസ്റ്റേഴ്സിന് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗോകുലത്തിനെതിരെ ആദ്യ പകുതിയിൽ തന്നെ കേരളം മൂന്ന് ഗോൾ വഴങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരികെ വന്നെങ്കിലും 3-4 ന് മത്സരം തോറ്റു. ചില അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാതിരുന്നത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയുടെ പരാജയമായി. ഇതുവരെ 13 തവണ ബെംഗളൂരുവും കേരളവും നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ എട്ട് തവണയും ബെംഗളൂരുവിനായിരുന്നു ജയം. മൂന്ന് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിലായി.