കിളിമാനൂർ-ആലംകോട് റോഡിൽ ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

കിളിമാനൂർ: കിളിമാനൂർ - ആലംകോട് റോഡിൽ കടവിളയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. വഞ്ചിയൂർ പട്ടള സ്വദേശി വിഷ്ണു (24) ആണ് മരണപ്പെട്ടത്. വിഷ്ണു സഞ്ചരിച്ചു വന്ന ബൈക്കും ഈ റൂട്ടിൽ ഓടുന്ന തിരുവാതിര ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂടാതെ ഇതിന് സമീപത്തായി ഓട്ടോ ഇടിച്ച് സത്യൻ (60) എന്നയാളും മരണപ്പെട്ടു.രാത്രി ഏഴിനും, 7:30നുമായാണ് ഈ രണ്ട് അപകടങ്ങളും നടന്നത്.