കൊല്ലത്ത് എം കെ ഫാബ്രിക്‌സിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് തമന്ന. ഇതിനിടയിൽ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ ആണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാൾ പ്രകടിപ്പിച്ചപ്പോൾ, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ നിരവധി പേരാണ് തമന്നയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. നമ്മുടെ നടിമാർ കണ്ട് പഠിക്കണം എന്നാണ് പലരും പറയുന്നത്. ഇതോടൊപ്പം തന്നെ യുവാവിനെതിരെ വിമർശനവും ഉയരുകയാണ്. അനുവാദം ഇല്ലാതെ ഒരാളുടെ കയ്യിൽ പിടിക്കുന്നത് മോശമാണെന്നും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നുമാണ് ഒരു വിഭാഗം പറയുന്നത്.