മുംബൈ : നാഗ്പൂർ-പൂനെ ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് കുഴഞ്ഞു വീണു മരിച്ചു. നാഗ്പൂർ വിമാനത്താവളത്തിലെ ബോർഡിങ് ഗേറ്റിൽ വെച്ചാണ് പൈലറ്റ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ തിരുവനന്തപുരം-പൂനെ-നാഗ്പൂർ സെക്ടറിൽ വിമാനം പറത്തിയ പൈലറ്റാണ് മരിച്ചത്. ഇന്നലെ ഖത്തർ എയർവേസിലെ പൈലറ്റും സമാനമായ രീതിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.ഈ ആഴ്ച ഇത് മൂന്നാമത്തെ പൈലറ്റാണ് വിമാനത്താവളത്തിലോ വിമാനത്തിലോ വെച്ചോ മരണമടയുന്നത്. ഇവരിൽ രണ്ട് പൈലറ്റുമാർ ഇന്ത്യക്കാരാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് രണ്ട് ഇന്ത്യക്കാരായ പൈലറ്റുമാർ മരിച്ചത്. ബുധനാഴ്ച ദില്ലിയിൽ നിന്നും ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവേയ്സിൽ വെച്ചാണ് ഇന്ത്യൻ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചത്. നേരത്തെ സ്പൈസ് ജെറ്റ്, അലൈൻസ് എയർ സഹാറ കമ്പനികളിൽ ജോലി ചെയ്തിരുന്നയാളാണ്.