പൊറാട്ടയുടെ കൂടെ സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് കോട്ടയം ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന് നേരെ ആക്രമണം.ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു.ഞായറാഴ്ച രാത്രി ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്ക് നേരെയാണ് ആക്രമണമുണ്ടായത്.പൊറോട്ട ഓര്‍ഡര്‍ ചെയ്ത് പിന്നാലെ കറി സൗജന്യമായി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റുണ്ട്. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു