തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതി; സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്കും ഡ്രൈവര്‍ക്കുമെതിരെയാണ് നടപടി. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് അന്വേഷണം.

എസ്‌ഐമാരായ എസ് അസീം, എം അഭിലാഷ്, എം മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ വെച്ച് എസ്‌ഐ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് നിതീഷിന്റെ പരാതി.

അനധികൃതമായി ഭൂമി നികത്തുന്നതിനെതിരെ പൊലീസ് ഇടപെടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ നിതീഷ് പറയുന്നു. മണല്‍ മാഫിയയുടെ കയ്യില്‍ നിന്ന് പൊലീസുകാര്‍ കൈക്കൂലി വാങ്ങിയതിനെ ചോദ്യം ചെയ്ത തന്നെ അവര്‍ അസഭ്യം പറയുകയും ഇതില്‍ പരാതി നല്‍കാനെത്തിയ തന്നെ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും പരാതിയിലുണ്ട്