ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്. സോമനെ വെടിവച്ച അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു. വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.