തിരുവനന്തപുരം: വെള്ളറടയിൽ വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചു. വഴി തർക്കത്തിന്റെ പേരിലാണ് ഗുണ്ടകൾ ഇവരെ മർദ്ദിച്ചത്. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ്. കോടതിയിൽ സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികൾ ഇവരെ വീട്ടിൽ കയറി മർദ്ദിച്ചത്.
വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75) മകൾ ഗീത (46) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചത്. ഇവരെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലെന്ന് ഇവർ ആരോപിക്കുന്നു.