*പുതുനാമ്പുകൾ തേടി കർഷക ദിനാചരണം*

ആലംകോട് :കർഷക ദിനത്തിന്റെ ഭാഗമായി ആലംകോട് ജി എൽ പി എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഒറ്റൂർ ഏല സന്ദർശിച്ചു.കൃഷിക്കാരിൽ നിന്നും നെൽകൃഷി യുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾ മനസ്സിലാക്കി. പാടത്തിറങ്ങിയ കുട്ടികൾ കൃഷിഭൂമിയുടെ നോവും നനവും അറിഞ്ഞാസ്വദിച്ചു.പാടത്ത് പണിയെടുത്ത് കൊണ്ടിരുന്ന കർഷകരുമായി കുട്ടികൾ സല്ലപിച്ചു. കർഷകനായ ഗോപാലകൃഷ്ണപിള്ള യെ ക്ലബ്ബ് ആദരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുപോയ ചോദ്യാവലി ഉപയോഗിച്ച് അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്തി.കൃഷി നമ്മുടെ ജീവിതവും സംസ്കാരവും ആണെന്ന തിരിച്ചറിവ് നേടിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്. സീഡ് ക്ലബ്ബ് കൺവീനർ ഷംന ടീച്ചറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് റീജാ സത്യൻ, ഗാഥ ടീച്ചർ, സുഫിന, നിഷാദ്, ശശി തുടങ്ങിയവർ കുട്ടികളോടൊപ്പം ചേർന്നു നടന്നു.