ആറ്റിങ്ങൽ..വിലക്കയറ്റത്തിനെതിരെയും, ഓണക്കാലത്ത് സപ്ലൈ കോയിൽ നിത്യ ഉപയോഗ സാധനങ്ങളുടെ അപര്യാപ്തതയിൽ പ്രതിഷേധിച്ചുകൊണ്ടും, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൽ പ്രതിഷേധിച്ചും RSP ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ KSRTCബസ് സ്റ്റാൻഡിനു മുൻവശത്ത് നടന്ന പ്രതിഷേധ ധർണ്ണ ആർ.എസ്. പി. കേന്ദ്ര കമ്മിറ്റി അംഗം കെ. എസ് സനൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം സഖാവ് : കെ. ചന്ദ്രബാബു,ആർഎസ്പി ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി സഖാവ്: അനിൽ ആറ്റിങ്ങൽ, ജില്ലാ കമ്മിറ്റി അംഗം സഖാവ് അഡ്വക്കേറ്റ് . A.ശ്രീധരൻ, സഖാവ് : ജയദേവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു