ഭൗമവിവര നഗരസഭ; ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു.

ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം 2023-24 വർഷത്തിൽ നടപ്പിലാക്കുന്ന ഭൗമവിവര മുനിസിപ്പാലിറ്റി പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ നടന്ന ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. നഗരസഭയിലെ 31 വാർഡുകളിലുമുള്ള വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പാർപ്പിടങ്ങൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് സർവ്വേ നടത്തുന്നു.കോഴിക്കോട് വടകരയിൽ പ്രവർത്തിക്കുന്ന ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്. നഗരസഭ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷർ, കൗൺസിൽ അംഗങ്ങൾ, നഗരസഭാ സെക്രട്ടറി അരുൺ, കെ.എസ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു. നഗരസഭ പരിധിയിലെ പൊതുജനങ്ങൾ പരിപാടിയുമായി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു..