*പാരിപ്പള്ളി മുക്കട അടിപ്പാത യാഥാർത്ഥ്യമായി*

പാരിപ്പള്ളി - വർക്കല ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന് ഒടുവിൽ മുക്കട അടിപ്പാത യാഥാർത്ഥ്യമാകുന്നു.

നിസ്വാർത്ഥമായ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിലൂടെ രൂപീകരിക്കപ്പെട്ട സംരക്ഷണ സമിതി.
ദീർഘനാളത്തെ നിരന്തര സമരവും നിയമ പോരാട്ടവും നിവേദനങ്ങൾക്കും എൻഎച്ച്ഐയുടെ കൂടിക്കാഴ്ചയ്ക്കും ഒടുവിൽ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. 

മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയിലെ ചില നേതാക്കന്മാർ ഇതിനെ എതിർത്തുവെങ്കിലും ബഹുജന സമരത്തിലൂടെ ബഹുജന കൂട്ടായ്മയിലൂടെ നമ്മുടെ ആവശ്യം അംഗീകരിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.

ഇതിനുവേണ്ടി സഹായിച്ച ജനപ്രതിനിധികൾ ശിവഗിരി മഠാതിപതി, സ്വാമിമാർ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ , സംഘടന നേതാക്കന്മാർ പ്രവർത്തകർ പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

സ്നേഹത്തോടെ,

പാരിപ്പള്ളി ,വർക്കല -ശിവഗിരിറോഡ് സംരക്ഷണ സമിതിക്ക് വേണ്ടി

വി മണിലാൽ
ചെയർമാൻ

അഡ്വ എസ് ആർ അനിൽകുമാർ
ജനറൽ കൺവീനർ

പാരിപ്പള്ളി വിനോദ് 
ഓഡിനേറ്റർ

സോണി ജി ചിറവിള 
കൺവീനർ