അവാർഡ് നിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്, ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചത്. രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. പുനഃപരിശോധന ഹർജി നല്കാനാണ് പരാതിക്കാരന്റെ തീരുമാനം.