അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1892 ഡോളര്‍ വരെ എത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5445 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ കുറഞ്ഞ് 43,560 രൂപയുമായിരുന്നു.ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5410 രൂപയിലും പവന് 43280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നത്തേത്.