കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അടുത്ത ഡീബൂസ്റ്റിംഗ് ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.