ഹോട്ടല്‍ മുറിയില്‍ കൊതുകുതിരി ഒളിക്യാമറ; നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, പിന്നാലെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

ഹോട്ടല്‍ മുറിയിലെ കൊതുകുതിരിയില്‍ ഒളിക്യാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസ് പിടികൂടിയത്.