ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; മലയാളി യുവതി ഷാർജയിൽ മരിച്ചു

ഷാര്‍ജ:ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നു മലയാളി യുവതി മരിച്ചു.പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് ഷാർജയിൽ മരിച്ചത്.

യുവതിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷത്തോളമായി ഷാര്‍ജയിലാണ് താമസം. മൃദുല്‍ മോഹന്‍ ദുബായില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. 

പ്രഭാകരന്റെയും ശാന്തകുമാരിയുടെയും മകളാണ്.