കിളിമാനൂർ സംഘർഷം: പഞ്ചായത്തിൽ ഹർത്താൽ പൂർണം

തിങ്കളാഴ്ച രാത്രി കെ.എസ്.യു. പ്രവർത്തകന്റെ 
വീടിനുനേരേ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ 
പ്രതിഷേധിച്ച് ബുധാനാഴ്ച കിളിമാനൂർ പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വനം ചെയ്ത ഹർത്താൽ പൂർണം . എങ്ങും അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഇല്ല .കിളിമാനൂർ പഞ്ചായത്ത് പരിധിയിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ . ഇതേ സമയം അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി വിവരമുണ്ട് . എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

തിങ്കളാഴ്ച രാത്രി നടന്ന കല്ലേറിൽ രണ്ടുപേർക്ക് സാരമായ പരിക്കേറ്റിരുന്നു . മറ്റ് എട്ടുപേർക്ക് ഏറുകൊണ്ടിരുന്നു. 
ആറ്‌ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേയും കണ്ടാലറിയാവുന്ന 55 
പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ചൊവ്വാഴ്ച ആരെയും 
അറസ്റ്റുചെയ്തിട്ടില്ല. കിളിമാനൂർ പഞ്ചായത്ത് പരിധിയിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ .
തിങ്കളാഴ്ച രാത്രി ഉണ്ടായ കല്ലേറിൽ ജനപ്രതിനിധികളുടെ ഉൾപ്പെടെ വാഹനങ്ങൾക്ക് കേടുപാടുണ്ടായി. 

രാത്രിപത്തു മണിയോടെയാണ് കല്ലേറുണ്ടായത്. ഇരുചക്ര വാഹനങ്ങളിലടക്കം എത്തിയ 
ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമമെന്നും രണ്ടു
 കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് പറഞ്ഞു. 
കിളിമാനൂർ മലയാമഠം ആരൂർ 
ഗവൺമെന്റ് എൽ.പി.സ്കൂളിനു സമീപം താമസിക്കുന്ന ശാരദ (65), യൂത്ത് കോൺഗ്രസ് 
പ്രവർത്തകനായ കിളിമാനൂർ പാപ്പാല സ്വദേശി അഹദ് (26) എന്നിവർക്കാണ് സാരമായി 
പരിക്കേറ്റത്. 
കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് 
പ്രസിഡൻറ് ടി.ആർ.മനോജ്, ജില്ലാപ്പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ 
എന്നിവരുടെയുൾപ്പെടെ അഞ്ച് വാഹനങ്ങൾ കല്ലേറിൽ തകർന്നു.

തുടക്കം സ്കൂളിലെ തർക്കത്തിൽനിന്ന്.

ഒരാഴ്ച മുൻപ് 
കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എഫ്.ഐ. ഭാരവാഹിയായ ജീവനും, 
കെ.എസ്.യു. ഭാരവാഹിയായ ഹരികൃഷ്ണനും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ്
 തിങ്കളാഴ്ച ഉണ്ടായത്. 
രാവിലെ 10 മണിയോടെ കിളിമാനൂർ 
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുനിന്നാണ് സംഘർഷം തുടങ്ങിയത്. ഇരു
 സംഘടനാ നേതാക്കളേയും ചർച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാൻ പോലീസ് 
ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചത്. സ്കൂളിനു സമീപത്തെ പാരലൽ 
കോളേജിൽ അധ്യാപകനായ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി വൈഷ്ണവ്, കെ.എസ്.യു. 
പ്രവർത്തകനായ വിദ്യാർഥിയെ ആക്രമിക്കാൻ നേതൃത്വം നൽകിയതായി ആരോപിച്ച് 
കെ.എസ്.യു.- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് 
ചുറ്റും കൂടിനിന്ന് ബഹളം വച്ചു. 
തുടർന്ന് പോലീസ് ഇടപെട്ട് എട്ട് കെ.എസ്.യു. പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ഉച്ചയ്ക്കുശേഷം വിട്ടയച്ചു. 
ഇതിനിടെ എസ്.എഫ്.ഐ. നേതാവിനെ 
മർദിക്കാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചതായി ആരോപിച്ച് എസ്.എഫ്.ഐ. കിളിമാനൂർ
 ടൗണിൽ പ്രകടനം നടത്തി. വൈകീട്ട് ആറുമണിയോടെ കെ.എസ്.യു. യൂണിറ്റ് ഭാരവാഹി 
ഹരികൃഷ്ണന്റെ മലയാമഠത്തെ വീട്ടിലെത്തി ആറംഗ ഡി.വൈ.എഫ്.ഐ. സംഘം അമ്മ സുജിയെ 
ഭീഷണിപ്പെടുത്തി. ഈ സമയം വീടിനുസമീപം നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ 
തടിച്ചുകൂടി. കിളിമാനൂർ പോലീസ് എസ്.എച്ച്.ഒ. ബി.ജയന്റെ നേതൃത്വത്തിൽ 
സംഘർഷമുണ്ടാകില്ലെന്ന് ഉറപ്പിച്ചതോടെ ഏതാനും പ്രവർത്തകരൊഴികെ പിരിഞ്ഞുപോയി.
 രാത്രി എട്ടു മണിയോടെ കിളിമാനൂർ ടൗണിൽ നൂറിലേറെ എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. 
പ്രവർത്തകർ സംഘടിച്ചു. 10 മണിയോടെ ഇവരിൽ കുറേ പേർ സംഘമായെത്തിയാണ് 
ഹരികൃഷ്ണന്റെ വീടിനു നേരേയും വാഹനങ്ങളിലേക്കും കല്ലേറ് നടത്തിയത്. 
ഹരികൃഷ്ണന്റെ അയൽവാസിയാണ് പരിക്കേറ്റ ശാരദ. കല്ലേറിൽ വീടിന്റെ ജനാലച്ചില്ലുകൾ തകർന്നിട്ടുണ്ട്. 
ഇതിൽ പ്രതിഷേധിച്ച് 
കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോങ്ങനാട് കവലയിൽ രാത്രി റോഡ് 
ഉപരോധിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച 
വൈകീട്ട് പോങ്ങനാട് കവലയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഹാർത്തൽ.