സാങ്കേതിക തകരാര്‍; കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX345) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. ഉച്ചയ്ക്ക് 3.30നാണ് വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരെ എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 7.15നുള്ള മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ദുബായിലേക്ക് അയച്ചത്.