പണം പിൻവലിക്കുവാൻ ബാങ്കിന്റെ എടിഎം ൽ കയറവെ എടിഎം മെഷീനിൽ നിന്ന് മറ്റാരോ പിൻവലിച്ചതിന് ശേഷം എടുക്കാതെ പോയ തുക ബാങ്കിൽ ഏൽപിച്ച് മാതൃകയായി സിപിഐ എം ലോക്കൽ സെക്രട്ടറി. മടവൂർ ലോക്കൽ സെക്രട്ടറിയും അഭിഭാഷകനുമായ എസ് ബിനുമോനാണ് മടവൂർ എസ്ബിഐ എടിഎം കൗണ്ടറിൽ നിന്ന് 9000 രൂപ ലഭിച്ചത്. ബാങ്ക് എടിഎം ൽ എടിഎം കാർഡ് ഇടാൻ ശ്രമിക്കവെ എടിഎം മെഷീനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിനിൽക്കുകയായിരുന്നു തുക. ബിനുവിന് മുമ്പ് മറ്റാരോ എടിഎം ഉപയോഗിച്ച് പിൻവലിക്കാൻ ശ്രമിച്ചതും എന്നാൽ എടിഎം മെഷീൻ ഹാങ് ആയതിനാലും ഈ തുക പിൻവലിക്കാൻ വന്നയാൾക്ക് ലഭിക്കാതെ പോയതിനാലുമായിരിക്കും പിന്നീട് പണം വെളിയിൽ വന്നത്.തുടർന്ന് ബിനു ബന്ധുവായ എസ്ബിഐ ജീവനക്കാരനെ ബന്ധപ്പെടുകയും ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബാങ്കിലെത്തി മാനേജരുമായി സംസാരിച്ച് അൺനോൺ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയുമായിരുന്നു.ഈ തുക നിക്ഷേപിച്ചതിന് ലഭിച്ച രസീത് ബിനു പള്ളിക്കൽ എസ്എച്ച്ഒ ശ്രീജേഷിന് കൈമാറി.തുക അക്കൗണ്ടിൽ നിന്ന് നഷ്ടമായതായി പരാതിപ്പെട്ട് ആഗസ്റ്റ് മാസം 5വരെ ആരും ബാങ്കിനെ സമീപിച്ചിട്ടില്ല. എന്തായാലും സിപിഐ എം ലോക്കൽ സെക്രട്ടറികൂടിയായ ബിനുവിന്റെ പ്രവർത്തി മാതൃകാപരമാണെന്ന് ഇതനകം നാട്ടിൽ സംസാരമായിട്ടുണ്ട്
ചിത്രം
കളഞ്ഞുകിട്ടിയ തുക ബാങ്കിൽ അടച്ചതിന്റെ രസീത് സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ബിനു പള്ളിക്കൽ എസ്എച്ച്ഒ ശ്രീജേഷിനെ ഏൽപിക്കുന്നു