ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുന്നതിനിടെ ആറ്റില്‍ വീണ് കാണാതായ ആളിന് വേണ്ടി തിരച്ചില്‍

മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ മുവാറ്റുപുഴയാറ്റില്‍ വീണ് കാണാതായി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന്‍ ആറ്റില്‍ വീണത്. ശനിയാഴ്ച പകല്‍ 2.45 ഓടെയായിരുന്നു സംഭവം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.