ആഗസ്റ്റ് 9 നാഗസാക്കി ദിനം സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകൾ സംയുക്തമായി വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂളിൽ നിന്നും യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന ഒരു വൺ ബാനർ ജാഥ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ ടീച്ചർ, HM ശ്രീ സുജിത്ത് സാർ, SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ അവർകൾ ,സീനിയർ അസിസ്റ്റൻ്റ് ശ്രീ ഷഫീക്ക് സാർ, സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീമതി ജാസിമൻ ടീച്ചർ ശ്രീമതി ബീന ടീച്ചർ ശ്രീ റഹീം സാർ മറ്റ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ ഷഫീക്ക് സാർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും 8 H ക്ലാസ്സിലെ ആവണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജസ്സി ജലാൽ ടീച്ചർ സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ അവർകൾ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാകോ കൊക്കുക്കളും പ്ലക്ക് കാർഡുകളും യുദ്ധവിരുദ്ധ കവിതകളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ജാഥയിൽ പങ്കെടുത്തു. 100 മീറ്റർ നീളമുള്ള ബാനറിൽ യുദ്ധത്തിൻ്റെ ഭീകരത വിളിച്ചറിയിക്കുന്ന ഏകദേശം അഞ്ഞൂറോളം ചിത്രങ്ങൾ അടങ്ങുന്ന വൺ ബാനർ ജാഥയ്ക്ക് ബഹുമാനപ്പെട്ട HM ശ്രീ സുജിത്ത് സാർ, SMC ചെയർമാൻ ശ്രീ രാജേന്ദ്രൻ അവർകൾ സീനിയർ അസിസ്റ്റൻ്റ് ശ്രീ ഷഫീക്ക് സാർ എന്നിവർ നേതൃത്വം നൽകി. സ്കൂളിൻ്റെ Front gate ൽ നിന്നും ആരംഭിച്ച ജാഥ തോന്നയ്ക്കൽ LP സ്കൂളിലെത്തിയപ്പോൾ അവിടുത്തെ HM സജീന ടീച്ചർ സഡാക്കോ കൊക്കുകൾ നൽകി ജാഥയെ സ്വീകരിച്ചു. LP സ്കൂളിൽ PTA ഭാരവാഹികൾ PTA വൈസ് പ്രസിഡൻറ് എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ അങ്കണത്തിൽ വച്ച് HM സുജിത്ത് സാർ, സജീന ടീച്ചർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി. LP സ്കൂൾ സന്ദർശിച്ച ശേഷം ബാക്ക് ഗേറ്റ് വഴി സ്കൂളിൽ തിരിച്ചെത്തുകയും വൺ ബാനർ സ്കൂൾ ആഡിറ്റോറിയത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.