ജൂൺ 18 നാണ് ബോട്ടുട കൂടിയായ അബ്ദുൽ റഹ്മാൻ ( അറബി ) ഉൾപ്പെടെ അജ്മാനിൽ നിന്ന് മത്സ്യ ബന്ധനത്തിനു പോയത്. 19നാണ് ഇവർ ഇറാൻ ജയിലാണെന്നുള്ള വിവരം നാട്ടിലറിഞ്ഞത്. പിടിക്കപ്പെട്ടവരെ ഉടൻ വിട്ടയക്കുമെന്നാണ് ആദ്യം കരുതിയെങ്കിലും 24 ന് ഗ്രൂപ്പ് ലീഡർ കൂടിയായ സാജു വീട്ടുകാരോട് വിളിച്ചു പറഞ്ഞു ഇന്ത്യാ ഗവൺമെൻ്റ് വിചാരിച്ചാലെ ഞങ്ങൾക്ക് മോചനം ലഭിക്കുകയുള്ളൂവെന്ന്. കേന്ദ്ര സഹമന്ത്രിയേയും കേരള മുഖ്യമന്ത്രിയെ നിവേദനത്തിലൂടെയും സി പി എം നേതാവു അഞ്ചുതെങ്ങ് സുരേന്ദ്രനും ആർ.ജറാൾഡും നേരിട്ടും ഈ വിവരം മുഖ്യമന്ത്രിയെഅറിയിച്ചു.മുഖ്യന്ത്രി അന്നു തന്നെ വിദേശകാര്യ മന്ത്രിയെ വിളിച്ചു മോചനത്തിന് ആവശ്യമായ സഹായങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തു.വിദേശകാര്യ മന്ത്രി അഞ്ചുതെങ്ങിൽ വന്ന് കണ്ടിരുന്നു. എന്നാൽഇറാനിലെ ഇന്ത്യൻ അംബാസഡർ ജയിലിൽ കഴിയുന്നവരെ നേരിൽ കാണാൻ വൈകിയതിൽ ബന്ധുക്കൾ അമർഷമുണ്ടായി.
ജൂലൈ 31 ന് ഇറാൻ ജയിലിൽ നിന്നും മോചിതരായെന്നും ദുബൈ അജ്മാനിലേക്ക് പോകുവാൻ ഇനിയും രണ്ടാഴ്ച എടുക്കുമെന്നും ജയിൽ മോചിതരായവർ ബന്ധുക്കളെ അറിയിച്ചു. പാസ്പോർട്ടും മറ്റു രേഖകളും അജ്മാനിലെ ഇവരുടെ റൂമുകളിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന അറബി ജയിൽ മോചിതരായിട്ടില്ല.