കോൾ വിളിക്കുന്നതിനിടെ പുക ;പുതിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു

കാസർകോട് പരപ്പയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു.പരപ്പ പള്ളത്ത്മലയിലെ ഇ.വി. രവീന്ദ്ര ( 53) ന്റെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.വലതുകൈക്കാണ് പൊള്ളലേറ്റത്. രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. ഫോൺ വിളിക്കുന്നതിനിടെ പുക ഉയരുന്നത് കണ്ട് നിലത്തിടുകയും ഇതേസമയം തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

വിദേശത്ത് നിന്നും ബന്ധു കൊടുത്തു വിട്ട പുത്തൻ ടച്ച് മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.