ശിവഗിരി : ഗുരുധര്‍മ്മപ്രചരണ സഭ കൊല്ലം ജില്ലാക്കമ്മിറ്റിയുടെ പുതിയതായി തെരഞ്ഞെടുത്ത ഭരണസമിതി കമ്മിറ്റിയംഗങ്ങളും മഹാസമാധിയില്‍ പ്രതിജ്ഞയെത്തുടര്‍ന്ന് ചുമതലയേറ്റു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗനന്ദയുടെ സാന്നിദ്ധ്യത്തില്‍ ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദേശികാനന്ദയതി സ്വാമിയും പങ്കെടുത്തു
ഭാരവാഹികള്‍ - എം.എസ്. മണിലാല്‍, (പ്രസിഡന്‍റ്) അഡ്വ. എം.പി. സുഗതന്‍, കെ.ശശിധരന്‍, (വൈസ്പ്രസിഡന്‍റുമാര്‍) പന്‍മന സുന്ദരേശന്‍ (സെക്രട്ടറി) ബിജുവരുണ്‍, വെഞ്ചെമ്പ് മോഹന്‍ദാസ് (ജോയിന്‍റ് സെക്രട്ടറിമാര്‍) ഓയൂര്‍ സുരേഷ് (ട്രഷറര്‍).