മലപ്പുറം മമ്പാട് ചാലിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പന്തലിങ്ങല്‍ കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ റയാന്‍, സിദ്ദിഖിന്റെ സഹോദന്റെ മകന്‍ അഫ്താബ് റഹ്മാന്‍ (14) എന്നിവരാണ് മരിച്ചത്.
ഉമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ കുളിക്കാനെത്തിയത്. പുഴയിലിറങ്ങിയ കുട്ടികള്‍ ആഴമേറിയ സ്ഥലത്ത് മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ ഉടന്‍ കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശൂപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.