വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. വിൻഡീസ് ടീമിൽ ഒബേദ് മക്കോയ്ക്ക് പകരം അൽസാരി ജോസഫ് കളിക്കും. പരമ്പരയിലെ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഈ കളി വിജയിക്കുന്നവർ പരമ്പര നേടും.പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് സമ്മർദ്ദത്തിലായെങ്കിലും പിന്നീട് തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ കളി 9 വിക്കറ്റിൻ്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളിൻ്റെ ഫിയർലൻസ്, അറ്റാക്കിങ്ങ് ബാറ്റിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ശുഭ്മൻ ഗിൽ ഫോമിലേക്ക് തിരികെയെത്തിയതും പോസിറ്റീവാണ്. തിലക് വർമ തൻ്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്നു. കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് തുടങ്ങിയവർ ബൗളിംഗിലും മികച്ചുനിൽക്കുന്നു.
ടീമുകൾ:
India: Yashasvi Jaiswal, Shubman Gill, Suryakumar Yadav, Tilak Varma, Hardik Pandya, Sanju Samson, Axar Patel, Kuldeep Yadav, Arshdeep Singh, Yuzvendra Chahal, Mukesh Kumar
West Indies: Brandon King, Kyle Mayers, Shai Hope, Nicholas Pooran, Rovman Powell, Shimron Hetmyer, Jason Holder, Roston Chase, Romario Shepherd, Akeal Hosein, Alzarri Joseph