തോട്ടം തൊഴിലാളികളായ പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്.
തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.