ആറ്റിങ്ങൽ:രാജ്യത്തെ രക്ഷിക്കുക! ജനങ്ങളെ രക്ഷിക്കുക എന്നീ 12 പ്രധാന മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ക്വിറ്റ് ഇൻഡ്യാ ദിനത്തിൽ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ നടത്തുന്ന മഹാ ധർണ്ണ വിജയിപ്പിക്കുവാൻ സംയുക്ത ട്രേഡ് യൂണിയൻ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. പതിനായിരങ്ങളെ അണിനിരത്തി കൊണ്ട് രാവിലെ പത്തു മണി മുതൽ വൈകിട്ട് 6 മണിവരെ മഹാ ധർണ്ണ നടത്തുന്നുത്. ഇതിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 6, 7 തീയതികളിലായി ജില്ലയിൽ രണ്ടു ജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം ജാഥ 6 ന് രാവിലെ 8 മണിക്ക് ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ക്യാപ്റ്റനും എസ് റ്റി യു നേതാവ് മാഹീൻ അബൂബക്കർ വൈസ് ക്യാപ്റ്റനും എ ഐറ്റിയുസി നേതാവ് കെ.എസ്.മധുസൂദനൻ നായർ ജാഥാ മാനേജരുമാണ്. ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ സഖാവ് എസ്.ഡി ബാലൻ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു.എഐറ്റിയുസി നേതാവ് ബി.എസ്.റെജി.അദ്ധ്യക്ഷനായി. അഞ്ചുതെങ്ങ് സുരേന്ദ്രൻ, വത്സലകുമാർ, ഇ.ഷാജഹാൻ, എം മുരളി, കെ.സുകേശൻ (സിഐടിയു ) എസ്.ശ്യാംനാഥ്, മുഹമ്മദ് ഇല്യാസ്, (ഐഎൻറ്റിയുസി) മനോജ് ബി.ഇടമന, റ്റി.എം.ഉദയകുമാർ (എഐറ്റിയുസി) കോരാണി സനൽ (കെറ്റിയുസി) അനിൽ (യുറ്റിയുസി) മുഹമ്മദ് യാസിൻ (എസ് റ്റി യു ) ഡോ.ബഷീർ (ഐ എൻ എൽ സി ) മനോജ് കെ.പി (എൻഎൽസി) തുടങ്ങിയവർ സംസാരിച്ചു.