അഡ്വ അടൂർ പ്രകാശ് എംപിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും മുതലപ്പൊഴിയിൽ നാളെ (7/8/2023)ഉപവസിക്കുന്നു

അടൂർ പ്രകാശ് എംപിയുടെ വാക്കുകൾ...


ഞാൻ നാളെ തിങ്കൾ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മുതലപ്പൊഴിയിൽ ഉപവാസം അനുഷ്ഠിയ്ക്കുകയാണ്.
മുതലപ്പൊഴിയിൽ ഫിഷിങ് ഹാർബറിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ സത്വരനടപടി സ്വീകരിക്കണമെന്നും മുതലപ്പൊഴി പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഞാനും ജനപ്രതിനിധികളും രാഷ്ട്രീയ - സാംസ്കാരിക നേതാക്കളും നാളെ തിങ്കൾ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മുതലപ്പൊഴിയിൽ ഉപവാസം അനുഷ്ഠിയ്ക്കുകയാണ്. ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഉപവാസ സമരം രാവിലെ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ ഉത്ഘാടനം ചെയ്യും. വൈകുന്നേരം സമാപന സമ്മേളനം കോൺഗ്രസ്‌ നേതാവ് ശ്രീ. രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും