കല്ലമ്പലത്ത് അജ്ഞാത വാഹനമിടിച്ചു കാൽനട യാത്രികനായ വയോധികൻ മരിച്ചു. കടുവാപള്ളിക്ക് സമീപം റോഡ് അരികിൽ ഗ്രാമഫോൺ കച്ചവടം നടത്തുന്ന രാജനാണ് മരണപെട്ടത്.ഇടിച്ചിട്ട വാഹനം ശരീരത്തിന് മുകളിൽകൂടി കയറിയിറങ്ങി .മറ്റ് നിരവധി വാഹനങ്ങളും കയറി ഇറങ്ങിയതായി സംശയിക്കുന്നു. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് .
ഇന്ന് രാത്രി പത്തേക്കാലോടെ പള്ളിപ്പുറം മെറ്റൽസിന് മുന്നിലായിരുന്നു അപകടം.പോലിസ് കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി.