വിഎസ്എസ് സി പരീക്ഷ തട്ടിപ്പും കോപ്പിയടിയും. ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് പ്രതിഫലം 7 ലക്ഷം രൂപയാണെന്ന് വ്യക്തമായി.
തിരുവനന്തപുരത്തെത്തി തട്ടിപ്പ് നടത്തിയവർക്ക് പ്രതിഫലം മുൻകൂറായി നൽകിയിരുന്നു. പിടിയിലായ ഉദ്യോഗാർഥി കുറ്റം സമ്മതിച്ചു. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹരിയാനയിലെ ജിണ്ട് ജില്ലയിലെ വൻ സംഘം. പ്രതികൾ ഹരിയാനയിൽ പല തവണ പരീക്ഷ തട്ടിപ്പ് നടത്തി പിടിയിലാവർ. മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ചു