റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തോടനുബന്ധിച്ച് സർക്കാർ വാഗ്ദാനം ചെയ്ത സ്പെഷൽ അരി ലഭിക്കുന്നില്ലെന്ന് പരാതി. 5 കിലോ സ്പെഷൽ അരി നൽകുമെന്നാണ് ” അറിയിപ്പെങ്കിലും റേഷൻ കടയുമടകൾ നൽകുന്നത് ഒരു കിലോ മാത്രം.സ്റ്റോക്കില്ലെന്നാണ് പരാതി. വെള്ള ,നീല കാർഡുകൾക്ക് കഴിഞ്ഞ മാസം നൽകിയത് 7 കിലോ വീതമായിരുന്നു. ഇതാണ് സ്പെഷൽ എന്ന പേരിൽ വെട്ടിക്കുറച്ചത്. അതും ലഭിക്കാത്തതിനാൽ പല കടകളിലും സംഘർഷം തുടരുകയാണ്. രണ്ടു കിലോ സാധാരണ പുഴുക്കലരിയും വേറെയുണ്ട്. 2 കിലോ മട്ട ,2 കിലോ പച്ചരി എന്നിവ മാത്രമാണ് നൽകുന്നത്. ഗോതമ്പ് മാവിനും ക്ഷാമമാണ്.വാങ്ങാത്ത അരിക്ക് ബില്ല് നൽകിയതായും പരാതി ഉയരുന്നുണ്ട്. മൊബൈലിൽ സന്ദേശം വരുമ്പോൾ മാത്രമാണ് ഇതറിയുന്നത്. സപ്ലൈകോയിൽ 10 കിലോ അരി 10.90 നിരക്കിൽ ലഭിക്കുമെങ്കിലും അവിടെയും 5 കിലോ വീതമാണ് പലയിടത്തും നൽകുന്നത്. ഇന്നലെ ആരംഭിച്ച ഓണച്ചന്തകളിൽ സബ് സിഡി സാധനങ്ങൾ പലതുമില്ല. വൻ ക്യൂവും രൂപപ്പെട്ടിട്ടുണ്ട്. സാധനങ്ങൾക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിരോധിച്ചെങ്കിലും സബ്സിഡി സാധനങ്ങൾ കുറവാണെന്ന യാഥാർത്ഥ്യം ഭരണ കക്ഷിക്കാർ പോലും സമ്മതിക്കുന്നു