കിളിമാനൂരിൽ 44 വയസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

കിളിമാനൂരിൽ 44 വയസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂർ, പുതിയകാവ്, കല്ലുവിള വീട്ടിൽ ഉണ്ണിയെയാണ് വീടിനുള്ളിൽ ഇന്ന് രാവിലെയോടെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

 പുതിയകാവ് പബ്ലിക് മാർക്കറ്റിൽ മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു ഉണ്ണി.
രാവിലെയായിട്ടും ഉണ്ണിയെ കാണാത്തതിനെ തുടർന്ന് കൂട്ടുകാരൻ വീട്ടിലെത്തി അന്വേഷിക്കവെയാണ് വീടിനുള്ളിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചു നിൽക്കുന്നതായി കണ്ടത്. കതക് അകത്തുനിന്നും പൂട്ടിയ നിലയിലാണ്.

ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി 

 വിവാഹിതനായിരുന്ന ഉണ്ണി വര്ഷങ്ങളായി ഭാര്യയും കുട്ടിയുമായി വേർപിരിഞ്ഞ് കുടുംബവീടിനോട് ചേർന്നുള്ള റബ്ബർ പുരയിടത്തിലെ ചെറിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നത്.